കണ്ണൂര്‍:പയ്യന്നൂരില്‍ ലൈഫ് മിഷനിലൂടെ വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നല്‍കാനായി ആരംഭിച്ച 36 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. നഗരസഭ പരിധിയില്‍ കോറോം ഹൈസ്‌കൂളിന് സമീപം നിര്‍മിക്കുന്ന ഫ്ലാറ്റിന്‍റെ നിര്‍മാണമാണ് നിലച്ചത്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 36 മാസം കഴിഞ്ഞിട്ടും നിര്‍മാണം തറയിലൊതുങ്ങി.
ഫ്ലാറ്റ് നിര്‍മാണത്തിന്‍റെ കരാറുകാരന്‍ മാറിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ നിലച്ചത്. കഴിഞ്ഞ ഇടത് സര്‍ക്കാറിന്‍റെ കാലത്താണ് ഫ്ലാറ്റ് നിര്‍മാണത്തിന് തറക്കല്ലിട്ടത്. എന്നാല്‍ ഇതിന് ശേഷം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ വൈകിയിരുന്നു. നിര്‍മാണം ആരംഭിച്ചപ്പോള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.