മന്‍സൂറിന്‍റെ മരണം ബോംബ് പൊട്ടിത്തെറിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് - kannur news
കാലിനേറ്റ പരിക്കിനെ തുടർന്ന് രക്തം വാർന്നതാണ് മരണകാരണം. ശരീരത്തില്‍ മറ്റ് മുറിവുകളില്ല.
മന്‍സൂറിന്‍റെ മരണം ബോംബ് പൊട്ടിത്തെറിച്ച് ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍ :പാനൂരിലെ ലീഗ് പ്രവർത്തകന്‍ മൻസൂറിന്‍റെ മരണം ബോംബേറിൽ ഉണ്ടായ പരിക്ക് കാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബോംബ് പൊട്ടി കാലിനേറ്റ പരിക്കിനെ തുടർന്ന് രക്തം വാർന്നതാണ് മരണകാരണം. ശരീരത്തിൽ മറ്റ് പരിക്കുകൾ ഇല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൻസൂറിന്‍റെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി.