കേരളം

kerala

ETV Bharat / state

സ്വർണക്കടത്തിന്‍റെ പങ്ക് രാഷ്ട്രീയ പാർട്ടിക്കും? ക്വട്ടേഷന്‍ സംഘത്തിന്‍റെ ഓഡിയോ പുറത്ത്

വിമാനത്താവളത്തിൽ നിന്ന് പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതം വയ്ക്കുന്നതിനെ പറ്റിയാണ് പുറത്തുവന്ന വാട്സ്ആപ്പ് ഓഡിയോ.

സ്വർണക്കടത്ത്  gold smuggling  smuggling  ക്വട്ടേഷന്‍  ക്വട്ടേഷന്‍ സംഘങ്ങൾ  gold smuggling controversy  kannur gold muggling  kannur gold muggling case
സ്വർണക്കടത്ത് വിവാദത്തിൽ പാർട്ടിക്കും ബന്ധം ?; ക്വട്ടേഷന്‍ സംഘങ്ങൾ തമ്മിലുള്ള ഓഡിയോ പുറത്ത്

By

Published : Jun 29, 2021, 1:45 PM IST

കണ്ണൂർ: സ്വർണക്കടത്തില്‍ രാഷ്ട്രീയ പാർട്ടിയും- ക്വട്ടേഷന്‍ സംഘവും തമ്മിലെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. ക്വട്ടേഷന്‍ സംഘങ്ങൾ തമ്മിലുള്ള വാട്സ്ആപ്പ് സംഭാഷണങ്ങളാണ് പുറത്തായത്. വിമാനത്താവളത്തിൽ നിന്ന് പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതം വയ്ക്കുന്നതിനെ പറ്റിയാണ് പുറത്തുവന്ന വാട്സ്ആപ്പ് ഓഡിയോ.

സ്വർണക്കടത്ത് വിവാദത്തിൽ പാർട്ടിക്കും ബന്ധം ?; ക്വട്ടേഷന്‍ സംഘങ്ങൾ തമ്മിലുള്ള ഓഡിയോ പുറത്ത്

ഒരു പങ്ക് പൊട്ടിക്കുന്നവർക്ക്, മറ്റൊരുഭാഗം കടത്തുകാർക്ക്, മൂന്നാം ഭാഗം പാർട്ടിക്കും നൽകുന്നുവെന്നാണ് ഓഡിയോ ക്ലിപ്പിലുള്ളത്. സംഭാഷണത്തില്‍ സൂചിപ്പിക്കുന്നത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചാണെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ളത്. നിലവില്‍ ആരോപണ വിധേയരായിരിക്കുന്നവരും സംഘത്തിലെ മറ്റു അംഗങ്ങളുടെ പേര് സൂചിപ്പിക്കുന്നതും സ്വര്‍ണക്കടത്തില്‍ ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ പങ്ക് കൂടുതല്‍ ഉറപ്പിക്കുന്നു.

പാര്‍ട്ടിക്ക് വീതം വയ്ക്കുന്നത് തങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഇത്തരത്തിലുള്ള നീക്കമെന്നും സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടി... പാര്‍ട്ടി എന്ന് പറയുന്നതല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്, പുറത്ത് വന്ന സംഭാഷണത്തിലില്ലെന്നതും ശ്രദ്ധേയമാണ്. ടിപി കേസിലെ പ്രതി കൊടിസുനി, മറ്റൊരു പ്രതി മുഹമ്മദ് ഷാഫി തുടങ്ങിയവരുടെ പേരുകള്‍ സംഭാഷണത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഇവര്‍ ഇടപെടുമെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. ജിജോ തില്ലങ്കേരി രജീഷ് തില്ലങ്കേരി എന്നിവരും സഹായികളായി മാറുമെന്നും സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.

also read: കവിയൂർ പീഡനക്കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി

ABOUT THE AUTHOR

...view details