കേരളം

kerala

ETV Bharat / state

ഗ്യാസ് ഗോഡൗണിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ - കണ്ണൂർ

ജനസാന്ദ്രതയുള്ള പ്രദേശത്ത് ഗ്യാസ് ഗോഡൗൺ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്

ഗ്യാസ് ഗോഡൗണിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

By

Published : May 21, 2019, 10:58 AM IST

Updated : May 21, 2019, 12:00 PM IST

കണ്ണൂർ: തൊട്ടില്‍പ്പാലത്ത് ഗ്യാസ് ഗോഡൗണിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജനസാന്ദ്രതയുള്ള പ്രദേശത്ത് ഗ്യാസ് ഗോഡൗൺ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. തൊട്ടിൽപ്പാലം മരുതോങ്കര പഞ്ചായത്തിലെ 13-ാം വാർഡിൽ കൊറ്റോത്തുമ്മൽ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഗ്യാസ് ഗോഡൗൺ നിർമാണം ആരംഭിച്ചത്.

തൊട്ടില്‍പ്പാലത്ത് ഗ്യാസ് ഗോഡൗണിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
ഗ്യാസ് ഗോഡൗൺ നിർമ്മിക്കുന്നതിനെതിരെ സമരം ശക്തമാക്കാൻ കൊറ്റോത്തുമ്മലിൽ ചേർന്ന ജനകീയ കമ്മറ്റി യോഗം തീരുമാനിച്ചു. നിർമ്മാണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് പ്രത്യേക ഗ്രാമസഭ വിളിക്കണമെന്നും നിലവിൽ ഇവിടെ ആരംഭിച്ചിരിക്കുന്ന നിർമ്മാണം നിർത്തി വയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. ജനകീയ ആക്ഷൻ കമ്മറ്റിയില്‍ വിജേഷ് കൊറ്റോം ചെയർമാനും, ഫിറോസ് പുത്തൻപുര കൺവീനറുമായി. യോഗത്തിൽ മൊയ്തു കണ്ണംകോടൻ, പട്ട്യാട്ട് ഗംഗാധരൻ മാസ്റ്റർ, സുധേഷ് കൊല്ലിയിൽ എന്നിവർ സംസാരിച്ചു.
Last Updated : May 21, 2019, 12:00 PM IST

ABOUT THE AUTHOR

...view details