കണ്ണൂർ: കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത് ദമ്പതികൾ. ഡിവൈഎഫ്ഐ നേതാക്കളായ എ. മുഹമ്മദ് അഫ്‌സലും ഭാര്യ പി.പി ശബ്‌നവുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. രണ്ടു പേർക്കും ഇത് കന്നി മത്സരമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കതിരൂർ ഡിവിഷനിലാണ് അഫ്‌സൽ മത്സരിക്കുന്നത്. ശബ്‌നം പാനൂർ മുനിസിപ്പാലിറ്റിയിലും. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ഇരുവരും പ്രചാരണം ആരംഭിച്ചു.
കണ്ണൂരിൽ ജനവിധി തേടാൻ ദമ്പതികൾ - കേരളം തദ്ദേശ തെരഞ്ഞെടുപ്പ്
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കതിരൂർ ഡിവിഷനിൽ അഫ്‌സലും പാനൂർ മുനിസിപ്പാലിറ്റിയിലെ പതിനാറാം വാർഡിൽ ശബ്‌നവും മത്സരിക്കുന്നു.
കണ്ണൂരിൽ ജനവിധി തേടാൻ ദമ്പതികൾ
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് അഫ്‌സലും ശബ്‌നവും വിവാഹിതരായത്. കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാനായിരുന്ന കതിരൂർ സ്വദേശി അഫ്‌സൽ നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. നേരത്തെ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയിലും അംഗവുമായിരുന്നു. മാഹി ശ്രീനാരായണ കോളജിൽ ബിഎഡ് വിദ്യാർഥിയും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ശബ്‌നം പാനൂർ മുനിസിപ്പാലിറ്റിയിലെ പതിനാറാം വാർഡിലാണ് മത്സരിക്കുന്നത്. ഇവർ പുല്ലൂക്കര മുക്കിൽപീടിക സ്വദേശിനിയാണ്.