കേരളം

kerala

ETV Bharat / state

കണ്ണൂർ ജില്ലയില്‍ 16 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ്‌ സോണുകളാക്കി - Kannur district

നേരത്തെ കണ്ടെയ്ന്‍‌മെന്‍റ്‌ സോണിൽ ഉൾപ്പെട്ടിരുന്ന പയ്യന്നൂര്‍ നഗരസഭ 16, 26 കരിവെള്ളൂര്‍ പെരളം 1, ഉളിക്കല്‍ 11, 12 എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

കണ്ണൂർ ജില്ല  16 വാര്‍ഡുകള്‍  കണ്ടെയിന്‍മെന്‍റ്‌ സോണുകളായി  Kannur district  16 more wards have become continment zones
കണ്ണൂർ ജില്ലയില്‍ 16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ്‌ സോണുകളാക്കി

By

Published : Sep 3, 2020, 7:34 AM IST

കണ്ണൂർ:ജില്ലയില്‍ പുതിയതായി 16 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ്‌ സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷന്‍ 3, 34, 53, കല്ല്യാശ്ശേരി 18, ചെറുകുന്ന് 13, ചെമ്പിലോട് 16, കൂത്തുപറമ്പ്‌ നഗരസഭ 6, 25, നാറാത്ത് 9, ഇരിട്ടി നഗരസഭ 21, 23, ന്യൂമാഹി 3, മുഴപ്പിലങ്ങാട് 12, പാനൂര്‍ നഗരസഭ 28, തൃപ്പങ്ങോട്ടൂര്‍ 10 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മട്ടന്നൂര്‍ നഗരസഭ ഒൻപതാം വാർഡ് രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍‌മെന്‍റ്‌ സോണാക്കും. നേരത്തെ കണ്ടെയ്ന്‍മെന്‍റ്‌ സോണിൽ ഉൾപ്പെട്ടിരുന്ന പയ്യന്നൂര്‍ നഗരസഭ 16, 26 കരിവെള്ളൂര്‍ പെരളം 1, ഉളിക്കല്‍ 11, 12 എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

ABOUT THE AUTHOR

...view details