കണ്ണൂർ: ഒന്നരവയസുകാരൻ അമ്മൽ തയ്യിലിനെ കടപ്പുറത്ത് എറിഞ്ഞ് കൊന്ന സംഭവത്തില്‍ പുതിയ വാദങ്ങളുമായി രണ്ടാം പ്രതി രംഗത്ത്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി നിധിന്‍ ആണ് കോടതിയെ സമീപിച്ചത്. കേസില്‍ ഒന്നാം പ്രതിയായ ശരണ്യയുടെ കാമുകന്‍ താനല്ലെന്നും, അത് മറ്റൊരാളാണെന്നും കേസില്‍ വീണ്ടും അന്വേഷണം വേണമെന്നുമാണ് നിധിന്‍റെ ആവശ്യം. നിധിനും കാമുകി ശരണ്യയും ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തന്നൊണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ താനല്ല യഥാര്‍ത്ഥ കാമുകന്‍ എന്നാണ് അഡ്വ. മഹേഷ് വര്‍മ മുഖാന്തരം കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിധിൻ പറയുന്നത്.
ഒന്നരവയസുകാരനെ കടപ്പുറത്ത് എറിഞ്ഞ് കൊന്ന സംഭവത്തില്‍ പുതിയ വാദങ്ങളുമായി രണ്ടാം പ്രതി - മഹേഷ് വര്‍മ
കേസില്‍ ഒന്നാം പ്രതിയായ ശരണ്യയുടെ കാമുകന്‍ താനല്ലെന്നും, അത് മറ്റൊരാളാണെന്നും കേസില്‍ വീണ്ടും അന്വേഷണം വേണമെന്നുമാണ് നിധിന്‍റെ ആവശ്യം
കണ്ണൂർ ഒന്നരവയസുകാരന്‍റെ മരണം പുതിയ വാദങ്ങളുമായി രണ്ടാം പ്രതി രംഗത്ത്
സാക്ഷിപ്പട്ടികയിലെ അരുണ്‍ എന്നയാൾക്ക് എതിരെയാണ് നിധിൻ്റെ ആരോപണം. എന്നാല്‍ കേസ് വഴിതിരിച്ചു വിടാനുള്ള പ്രതിയുടെ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ നിധിന് ഇത്തരം ഒരു ഹര്‍ജി സമര്‍പ്പിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും, ഇത് കോടതി പരിഗണിക്കാനുള്ള സാധ്യതയില്ലെന്നും കേസിൽ മേൽനോട്ടം വഹിച്ച കണ്ണൂര്‍ ഡിവൈഎസ്‌പി പി പി സദാനന്ദന്‍ വ്യക്തമാക്കി.