കേരളം

kerala

By

Published : Oct 13, 2020, 9:30 PM IST

ETV Bharat / state

കണ്ണൂർ 370 പേര്‍ക്ക് കൂടി കൊവിഡ്

കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 17724 ആയി.

kannur covid updates  കണ്ണൂർ  കൊവിഡ്
കണ്ണൂർ 370 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂർ: ജില്ലയില്‍ 370 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 341 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17724 ആയി. ഇവരില്‍ 446 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11223 ആയി. കൊവിഡ് ബാധിച്ച് 169 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. ബാക്കി 5962 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4897 പേര്‍ വീടുകളിലും ബാക്കി 1065 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17724 ആയി. ഇവരില്‍ 446 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11223 ആയി.

കൊവിഡ് ബാധിച്ച് മരിച്ച 69 പേര്‍ ഉള്‍പ്പെടെ 169 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5962 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4897 പേര്‍ വീടുകളിലും ബാക്കി 1065 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 163002 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 162384 എണ്ണത്തിന്‍റെ ഫലം വന്നു. 618 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details