കേരളം

kerala

ETV Bharat / state

കണ്ണൂർ ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു - കണ്ണൂർ

ഇവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്

kannur covid updates  kannur  covid  covid case  കണ്ണൂർ  കണ്ണൂര്‍ വിമാനത്താവളം
കണ്ണൂർ ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

By

Published : Jul 6, 2020, 9:28 PM IST

കണ്ണൂർ: ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 11 കണ്ണൂര്‍ സ്വദേശികള്‍ രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് കുവൈത്തില്‍ നിന്നെത്തിയ ചൊക്ലി സ്വദേശിയായ 57കാരന്‍, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്നെത്തിയ എടക്കാട് സ്വദേശിയായ 42കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ തളിപ്പറമ്പ് സ്വദേശിയായ 27കാരന്‍, ജൂണ്‍ 21ന് റാസല്‍ ഖൈമയില്‍ നിന്നെത്തിയ കതിരൂര്‍ സ്വദേശിയായ 45കാരന്‍, ജൂലൈ രണ്ടിന് റിയാദില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശിയായ 43കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

ജൂണ്‍ 24ന് തിരുച്ചിറപ്പള്ളിയില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 51കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ ചെമ്പിലോട് സ്വദേശി 40കാരന്‍, കോളയാട് സ്വദേശി 35 കാരന്‍, ജൂലൈ ഒന്നിന് എത്തിയ മുഴക്കുന്ന് സ്വദേശി 22കാരന്‍ (താമസം പേരാവൂരില്‍), കണ്ണവം സ്വദേശി 46കാരന്‍, ന്യൂ മാഹി സ്വദേശി 41കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 596 ആയി. ഇവരില്‍ 339 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24273 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 294 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 22 പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ മൂന്നു പേരും വീടുകളില്‍ 23834 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 16461 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 15949 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 14928 എണ്ണം നെഗറ്റീവാണ്. 512 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details