കണ്ണൂർ:ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ വിദേശത്തു നിന്ന് ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് സൗദി അറേബ്യയില്‍ നിന്നെത്തിയ ശ്രീകണ്ഠാപുരം സ്വദേശിയായ 45കാരന്‍, ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശിയായ 36കാരന്‍, അന്നേദിവസം ഒമാനില്‍ നിന്നെത്തിയ പെരളശ്ശേരി സ്വദേശിയായ 39കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നെത്തിയ മേലെ ചൊവ്വ സ്വദേശിയായ 59കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് വന്നവര്‍.
കണ്ണൂരില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 346 ആയി. ഇതില്‍ 230 പേര്‍ രോഗമുക്തി നേടി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേരില്‍ മൂന്ന് പേര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്. ജൂണ്‍ 12ന് ലക്നൗവില്‍ നിന്ന് ബെംഗളൂരു വഴി ഇന്‍ഡിഗോ 6 ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശിയായ 25കാരന്‍, ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍ എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ 25കാരന്‍, അന്നേ ദിവസം ഡല്‍ഹിയില്‍ നിന്ന് എത്തിയ രാജസ്ഥാന്‍ സ്വദേശിയായ 36കാരന്‍ എന്നിവരാണ് സിഐഎസ്എഫുകാര്‍. മെയ് 27ന് മുംബൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ എറണാകുളം വഴിയെത്തിയ രാമന്തളി സ്വദേശിയായ 26കാരന്‍, ജൂണ്‍ എട്ടിന് മംഗള എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ നടുവില്‍ സ്വദേശിയായ 25കാരി, ജൂണ്‍ 18ന് ചെന്നൈയില്‍ നിന്ന് ബസ് മാര്‍ഗം എത്തിയ പാനൂര്‍ സ്വദേശിയായ 44കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 346 ആയി. ഇതില്‍ 230 പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തില്ലങ്കേരി സ്വദേശിയായ 24കാരന്‍, കണ്ണൂര്‍ സ്വദേശിയായ 14കാരന്‍, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഉദയഗിരി സ്വദേശിയായ 44കാരന്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ ജില്ലയില്‍ 16,773 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 80 പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 106 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 16,554 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 12,152 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 11,603 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. ഇതില്‍ 10,925 എണ്ണം നെഗറ്റീവാണ്. 549 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.