കേരളം

kerala

ETV Bharat / state

കണ്ണൂർ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് - kannur airport

രോഗം സ്ഥിരീകരിച്ച 12 പേരിൽ അഞ്ച് പേര്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്

kannur covid updates  കണ്ണൂർ  covid updates  kannur airport  kannur railway station
കണ്ണൂർ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 6, 2020, 9:24 PM IST

കണ്ണൂർ: ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 12 പേരിൽ അഞ്ച് പേര്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് ഖത്തറില്‍ നിന്നെത്തിയ പാപ്പിനിശ്ശേരി സ്വദേശി ,ബഹറിനില്‍ നിന്നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 26 ന് അബുദാബിയില്‍ നിന്നെത്തിയ കുറ്റ്യാട്ടൂര്‍ സ്വദേശി, മെയ് 27ന് അബുദാബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 30 ന് കുവൈറ്റില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി ഡല്‍ഹിയില്‍ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി, ഉദയഗിരി സ്വദേശികളായ രണ്ടു പേർ, ചെന്നൈയില്‍ നിന്നെത്തിയ മുണ്ടേരി സ്വദേശികളായ രണ്ടു പേർ, മുംബൈയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി, രാജധാനി എക്‌സ്പ്രസില്‍ മധ്യപ്രദേശിൽ നിന്നെത്തിയ എരുവേശ്ശി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 256 ആയി. ഇതില്‍ 141 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ച് പേര്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്‍ററില്‍ ചികില്‍സയിലായിരുന്ന കുന്നോത്ത്പറമ്പ് സ്വദേശി , പാനൂര്‍ സ്വദേശികളായ ഒരു സ്‌ത്രിയും, രണ്ട് വയസുകാരനും, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പന്ന്യന്നൂര്‍ ,ശ്രീകണ്ഠാപുരം സ്വദേശികൾ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

ABOUT THE AUTHOR

...view details