കണ്ണൂർ: ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ധര്‍മടം സ്വദേശികളായ മൂന്നു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. മറ്റ് മൂന്നു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ദുബൈയില്‍ നിന്ന് രണ്ടുപേരും റിയാദില്‍ നിന്ന് ഒരാളുമാണ് വിദേശത്ത് നിന്നെത്തിയവര്‍. ആറ് പേർ ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 178 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
കണ്ണൂർ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് 19 - കൊവിഡ് ബാധ
മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ധര്‍മടം സ്വദേശികളായ മൂന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്
കണ്ണൂർ ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ് 19
നിലവില്‍ 10,737 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 56 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 42 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 10,598 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 5600 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5344 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 5051 എണ്ണം നെഗറ്റീവാണ്. 256 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.