കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 25 പേർക്ക് കൂടി കൊവിഡ് - dsc soilders covid positive

രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേർ പ്രതിരോധ സുരക്ഷ വിഭാഗത്തിലെ (ഡിഎസ്‌സി) ജവാന്മാരും രണ്ട് പേർ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമാണ്.

കണ്ണൂർ കൊവിഡ് വാർത്ത  കേരള കൊവിഡ് വാർത്ത  കൊവിഡ് രോഗികൾ കണ്ണൂർ  ഡിഎസ്‌സി ജവാന്മാർക്ക് കൊവിഡ്  സിഐഎസ്എഫ്  kannur covid updates  kerala covid news  covid patients kannur  dsc soilders covid positive  cisf covid news
കണ്ണൂരില്‍ 25 പേർക്ക് കൂടി കൊവിഡ്

By

Published : Jul 5, 2020, 7:52 PM IST

Updated : Jul 5, 2020, 9:37 PM IST

കണ്ണൂർ: ജില്ലയില്‍ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേർ പ്രതിരോധ സുരക്ഷ വിഭാഗത്തിലെ (ഡിഎസ്‌സി) ജവാന്മാരും രണ്ട് പേർ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമാണ്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ എട്ട് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഡിഎസ്‌സി സെന്‍ററിലെ പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. സിഐഎസ്എഫുകാരില്‍ നിന്ന് രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളായ ഒരാള്‍ വീതവും പുതുതായി രോഗബാധിതരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18ന് ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 35കാരന്‍, 23ന് ഷാര്‍ജയില്‍ നിന്നുള്ള ജി 9 699 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 50കാരന്‍, 30ന് മസ്‌ക്കറ്റില്‍ നിന്നുള്ള ഐഎക്‌സ് 1714 വിമാനത്തിലെത്തിയ പടിയൂര്‍ സ്വദേശി 61കാരി, ജൂലായ് രണ്ടിന് കുവൈറ്റില്‍ നിന്നുള്ള ജിബി 7227 വിമാനത്തിലെത്തിയ പെരളശേരി സ്വദേശി 65കാരന്‍, നെടുമ്പാശേരി വിമാനത്താവളം വഴി ജൂണ്‍ 14ന് ദമാമില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 32കാരന്‍, 20ന് സൗദി അറേബ്യയില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലായ് ഒന്നിന് റിയാദില്‍ നിന്നുള്ള എക്‌സ് വൈ 345 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 55കാരന്‍, സൗദി അറേബ്യയില്‍ നിന്നെത്തിയ പിണറായി സ്വദേശി 60കാരി എന്നിവരാണ് വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 18നെത്തിയ കതിരൂര്‍ സ്വദേശി 37കാരന്‍, ജൂണ്‍ 24നെത്തിയ മാലൂര്‍ സ്വദേശി 23കാരി, ജൂണ്‍ 27നെത്തിയ ചൊക്ലി സ്വദേശി 47കാരന്‍, ജൂണ്‍ 28നെത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 50കാരന്‍, ജൂലായ് രണ്ടിനെത്തിയ പിണറായി സ്വദേശി 30കാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ 20ന് എത്തിയ കോട്ടയം മലബാര്‍ സ്വദേശികളായ 33കാരി, എട്ട് വയസുകാരന്‍, അതേ ദിവസം കോയമ്പത്തൂരില്‍ നിന്ന് എത്തിയ മാലൂര്‍ സ്വദേശി 56കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 585 ആയി. ഇവരില്‍ 328 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉളിക്കല്‍ സ്വദേശി 33കാരന്‍, തലശ്ശേരി സ്വദേശി 62കാരന്‍, കണ്ണൂര്‍ ഗവൺമെന്‍റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 54കാരന്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചപ്പാരക്കടവ് സ്വദേശികളായ 37കാരന്‍, 41കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23940 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 16327 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതില്‍ 15855 എണ്ണത്തിന്‍റെ ഫലം വന്നതില്‍ 14856 എണ്ണം നെഗറ്റീവാണ്. 472 എണ്ണത്തിന്‍റെ ഫലം ഇനി ലഭിക്കാനുണ്ട്.

Last Updated : Jul 5, 2020, 9:37 PM IST

ABOUT THE AUTHOR

...view details