കേരളം

kerala

കണ്ണൂർ ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

By

Published : Jun 28, 2020, 9:36 PM IST

14 പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

kannur_covid_update  covid  covid case  കണ്ണൂർ  കണ്ണൂര്‍ വിമാനത്താവളം
കണ്ണൂർ ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

കണ്ണൂർ:ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 14 പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഒന്‍പതിന് ഘാനയില്‍ നിന്ന് ഡല്‍ഹിയില്‍ വഴി എത്തിയ കതിരൂര്‍ സ്വദേശി 53കാരന്‍, 12ന് കുവൈറ്റില്‍ നിന്നെത്തിയ ചെങ്ങളായി സ്വദേശി 40കാരന്‍, 14ന് ഒമാനില്‍ നിന്നെത്തിയ ഇരിക്കൂര്‍ സ്വദേശി ഒരു വയസ്സുകാരന്‍, 15ന് ഷാര്‍ജയില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 32കാരന്‍, 19ന് ഒമാനില്‍ നിന്നെത്തിയ പാപ്പിനിശ്ശേരി സ്വദേശി 36കാരന്‍, 23ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 40കാരന്‍, 24ന് ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 37കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് ഷാര്‍ജയില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി 60കാരന്‍, 12ന് അബുദാബിയില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരി, 15ന് ബഹ്‌റൈനില്‍ നിന്നെത്തിയ കോളയാട് സ്വദേശി 50കാരന്‍, 19ന് കുവൈറ്റില്‍ നിന്നെത്തിയ പിണറായി സ്വദേശി 56കാരന്‍, 20ന് സൗദി അറേബ്യയില്‍ നിന്നെത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14ന് കുവൈറ്റില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി 30കാരന്‍, 15ന് സൗദി അറേബ്യയില്‍ നിന്നെത്തിയ കോളയാട് സ്വദേശി 30കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹി വഴി എത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 26കാരന്‍, ഏഴിന് ഇതേവിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശിയായ 27കാരി, 20ന് ഗുജറാത്തില്‍ നിന്നെത്തിയ പിണറായി സ്വദേശിയായ 64കാരി, റോഡ് മാര്‍ഗം എട്ടിന് ചെന്നൈയില്‍ നിന്നെത്തിയ കതിരൂര്‍ സ്വദേശിയായ 48കാരി, ബെംഗളൂരുവില്‍ നിന്ന് 13ന് എത്തിയ മട്ടന്നൂര്‍ സ്വദേശികളായ രണ്ട് പേർ, 19ന് എത്തിയ കാടാച്ചിറ സ്വദേശികളായ 31കാരി, 14കാരന്‍, 12കാരി, നാല് വയസുകാരി, 18ന് രാജസ്ഥാനില്‍ നിന്നെത്തിയ മൊകേരി സ്വദേശി 40കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

എളയാവൂര്‍ സ്വദേശിയായ 59കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 431 ആയി. ഇവരില്‍ 264 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20911 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 77 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 26 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 179 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും വീടുകളില്‍ 20606 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 13933 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12948 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 12178 എണ്ണം നെഗറ്റീവാണ്. 985 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details