കണ്ണൂർ: കൊവിഡ് പോസ്റ്റീവായി ചികിത്സയിലിരിക്കെ തടവു ചാടിയ പ്രതിയെ പിടികൂടി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തടവ് ചാടിയ റിമാൻഡ് പ്രതിയെ ഇരിട്ടിയില്‍ നിന്നാണ് പിടികൂടിയത്. മൊബൈല്‍ മോഷണ കേസുമായി ബന്ധപ്പെട്ട് ആറളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴാണ് പ്രതി കടന്ന് കളഞ്ഞത്.
കൊവിഡ് ചികിത്സയ്ക്കിടെ തടവ് ചാടിയ പ്രതിയെ പിടികൂടി - kannur covid news
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തടവ് ചാടിയ റിമാൻഡ് പ്രതിയെ ഇരിട്ടിയില്‍ നിന്നാണ് പിടികൂടിയത്.
കൊവിഡ് ചികിത്സയ്ക്കിടെ തടവ് ചാടിയ പ്രതിയെ പിടികൂടി
കണ്ണൂർ സബ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ കസ്റ്റഡി കാലാവധി കഴിഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.