കണ്ണൂർ: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന രണ്ട് പേർ മരിച്ചു. തലശേരി കതിരൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു. കിഴക്കേ കതിരൂർ യുവചേതന ക്ലബിന് സമീപത്തെ മറിയാസിൽ മുഹമ്മദ് (63) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. രണ്ടാഴ്ച മുൻപ് മംഗലാപുരത്ത് നിന്നും നാട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് മരിച്ചത്.
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന രണ്ട് പേർ മരിച്ചു - കേരള കണ്ണൂർ കൊവിഡ് വാർത്ത
കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാൾ കുഴഞ്ഞ് വീണ് മരിക്കുകയും മറ്റൊരാൾ ആത്മഹത്യ ചെയ്യുകയുമായിരുന്നു.
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന രണ്ട് പേർ മരിച്ചു
നിരീക്ഷണത്തിലായിരുന്ന കൂത്തുപറമ്പ് സ്വദേശി ആമ്പിലാട് സ്വദേശി മാറോളി ചന്ദ്രനാണ് ആത്മഹത്യ ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച വീടിന് സമീപത്തെ വ്യാപാരിയുമായുളള സമ്പർക്കത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. അതേസമയം, തലശേരിയിലെ കനറാ ബാങ്കിലെ ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി സ്വദേശിനിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ ബാങ്ക് അടയ്ക്കുകയും ജീവനക്കാർ നിരീക്ഷണത്തില്‍ പോകുകയും ചെയ്തു.