കണ്ണൂർ:കണ്ണൂർ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്. സമ്പർക്കത്തിലൂടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. 14 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതിന് പിന്നാലെയാണ് കണ്ണൂർ കോർപറേഷനിലെ മൂന്നു വാർഡുകളെ കണ്ടയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചത്. കാളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം എന്നിവിടങ്ങളാണ് കണ്ടയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത് .
കണ്ണൂർ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ് - covid 19
സമ്പർക്കത്തിലൂടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. 14 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതിന് പിന്നാലെയാണ് കണ്ണൂർ കോർപറേഷനിലെ മൂന്നു വാർഡുകളെ കണ്ടയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചത്.
കണ്ണൂർ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്
ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയാണ്. നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നാല്‍പതോളം ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്.