കേരളം

kerala

ETV Bharat / state

കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയം പച്ചപ്പണിയും

നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പുല്ലുവെച്ച് പിടിപ്പിക്കാനാണ് കോർപ്പറേഷൻ നീക്കം. അതേസമയം പുല്ല് വെച്ച് പിടിപ്പിച്ചത് കൊണ്ട് മാത്രം സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയരില്ലെന്ന് പ്രതിപക്ഷം

കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയം പച്ചപ്പണിയും

By

Published : Nov 12, 2019, 5:27 PM IST

Updated : Nov 12, 2019, 6:31 PM IST

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്‍റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനം നടത്താൻ തീരുമാനം. മൈതാനത്ത് പുല്ലുവെച്ച് പിടിപ്പിക്കാനാണ് കോർപ്പറേഷൻ നീക്കം. നേരത്തെ മുൻസിപ്പൽ സ്റ്റേഡിയത്തെ ദേശീയ നിലവാരമുള്ള സ്റ്റേഡിയമായി ഉയർത്താൻ സർക്കാർ 10.6 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഭരണ പ്രതിപക്ഷ തർക്കത്തിൽ നഷ്ടമാവുകയായിരുന്നു.

കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനം നടത്താൻ തീരുമാനം

സിന്തറ്റിക്ക് ട്രാക്ക്, ടർഫ് ഗ്രൗണ്ട്, പവലിയൻ നവീകരണം എന്നിവക്കായി കിഫ്ബി വഴിയാണ് പണം അനുവദിച്ചത്. എന്നാല്‍ പുല്ല് വെച്ച് പിടിപ്പിച്ചത് കൊണ്ട് മാത്രം സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയരുമോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Last Updated : Nov 12, 2019, 6:31 PM IST

ABOUT THE AUTHOR

...view details