കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷനില്‍ ബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ ബജറ്റ് അവതരിപ്പിച്ചത് കോടതിയലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് ബജറ്റ് അവതരിപ്പിക്കുന്നത് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർ വെള്ളോറ രാജനാണ് ആദ്യം ബജറ്റ് അവതരണത്തെ ചോദ്യം ചെയ്‌തത്.
കണ്ണൂർ കോർപ്പറേഷനില്‍ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം - opposition boycott
ബജറ്റ് അവതരണം നിർത്തലാക്കണമെന്ന മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം അടിയന്തര കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു.
കണ്ണൂർ കോർപ്പറേഷനില്‍ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം
പ്രതിപക്ഷ അംഗങ്ങളായ എൻ.ബാലകൃഷ്‌ണൻ, തൈക്കണ്ടി മുരളീധരൻ, കെ.പ്രമോദ് എന്നിവർ ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നു. ബജറ്റ് അവതരണം നിർത്തലാക്കണമെന്ന മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം അടിയന്തര കൗൺസിൽ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷം ബഹിഷ്‌കരിച്ചെങ്കിലും ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ പരാതി പരിഗണിച്ച് ഓംബുഡ്‌സ്‌മാൻ ബജറ്റ് അവതരണം തടഞ്ഞിരുന്നു. കോടതി മുഖേന ഇത് നീക്കിയതിന് ശേഷമാണ് ബജറ്റ് അവതരിപ്പിച്ചത്.