കണ്ണൂര്‍:ടൂറിസം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ചൂട്ടാട് ബീച്ചിലെ രണ്ട് പാർക്കുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലം പ്രവൃത്തി പാതി വഴിയിൽ നിലച്ചു. പാലത്തിന്‍റെ പൈലിങ്ങ് പ്രവൃത്തി ഉൾപ്പെടുത്തിയെങ്കിലും പദ്ധതി കഴിഞ്ഞ രണ്ട് വർഷമായി നിലച്ചിരിക്കുകയാണ്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ചൂട്ടാട് പാർക്കിനെയും സമീപത്തെ മറ്റൊരു പാർക്കിനെയും ബന്ധിപ്പിച്ച് കൊണ്ട് പാലം നിർമിക്കാൻ പദ്ധതിയായത്.
തീരദേശ പരിപാലന നിയമ പരിധിയുടെ അനുമതി ലഭിക്കാത്തതാണ് പദ്ധതി പാതിവഴിയിൽ നിലയ്ക്കാൻ കാരണമായത്. പാലം നിർമാണത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ മത്സ്യ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിരുന്നുവെങ്കിലും അധികൃതർ പെട്ടന്നുതന്നെ പൈലിങ്ങ് പ്രവൃത്തി പൂർത്തിയാക്കുകയായിരുന്നു. മാത്രമല്ല പാലം യാഥാർഥ്യമായാൽ ചൂട്ടാട് മുട്ടം ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തിൽ തന്നെ പുതിയങ്ങാടി ബീച്ച് പാർക്ക് പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയും.