കേരളം

kerala

ETV Bharat / state

ചിന്മയ മിഷൻ കോളജിലെ എസ്‌എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക അക്രമം - kannur

കോളജിന്‍റെ ജനൽചില്ലുകളും കാമ്പസിൽ നിർത്തിയിട്ട കാറിന്‍റെ ചില്ലും തകർത്തു

എസ്‌എഫ്‌ഐ

By

Published : Jul 3, 2019, 7:37 PM IST

Updated : Jul 3, 2019, 9:05 PM IST

കണ്ണൂര്‍:തളാപ്പിലെ ചിന്മയ മിഷൻ കോളജിലെ എസ്‌എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക അക്രമം. സമരം ചെയ്‌ത വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ച മാനേജ്മെന്‍റ് നടപടിയിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പ്രവർത്തകർ കോളജിന്‍റെ ജനൽചില്ലുകളും കാമ്പസിൽ നിർത്തിയിട്ട കാറിന്‍റെ ചില്ലും തകർത്തു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റ് സി പി ഷിജു, സെക്രട്ടറി ഷിബിൻ കാനായി എന്നിവരുടെ നേതൃത്വത്തിൽ പ്രകടനവുമായി എത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് പറയുന്നു. അക്രമം നടത്തിയ പ്രവർത്തകരെ പൊലീസ് എത്തി അറസ്റ്റ് ചെയ്‌തു. അധ്യാപികയെ അകാരണമായി പുറത്താക്കിയതിൽ പ്രതിഷേധിച്ച് കോളജിൽ വിദ്യാർഥി സമരം നടന്നിരുന്നു.

ചിന്മയ മിഷൻ കോളജിലെ എസ്‌എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക അക്രമം
Last Updated : Jul 3, 2019, 9:05 PM IST

ABOUT THE AUTHOR

...view details