കേരളം

kerala

ETV Bharat / state

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകം: 15 വര്‍ഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ വിധിച്ചു - kannur central jail

വടകര കക്കട്ടിൽ അമ്പലക്കുളങ്ങര കെപി രവീന്ദ്രൻ കൊല്ലപ്പെട്ട കേസിലാണ് വിധി. ബിജെപി ആർഎസ്എസ്‌ പ്രവർത്തകരായ 31 പേരാണ് കേസിലെ പ്രതികൾ.

കണ്ണൂര്‍

By

Published : Jul 5, 2019, 5:05 PM IST

Updated : Jul 5, 2019, 6:36 PM IST

കണ്ണൂർ: കേരളത്തിലെ ജയിലിൽ നടന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസിൽ 15 വർഷങ്ങൾക്ക് ശേഷം കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. 21 പേരെ വെറുതെ വിട്ടു. വടകര കക്കട്ടിൽ അമ്പലക്കുളങ്ങര കെപി രവീന്ദ്രൻ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് കൊല്ലപ്പെട്ട കേസിലാണ് വിധി. ബിജെപി - ആർഎസ്എസ്‌ പ്രവർത്തകരായ 31 പേരാണ് കേസിലെ പ്രതികൾ.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകത്തിൽ കോടതി വിധി

ജയിലിലെ എട്ടാം ബ്ലോക്കിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ച ആയുധങ്ങൾ ഉപയോഗിച്ച് ഏഴാം ബ്ലോക്കിന് മുന്നിലായിരുന്നു ആക്രമണം. ജയിൽ ഉദ്യോഗസ്ഥരുടെയും മറ്റ് തടവുകാരുടെയും മുന്നിലിട്ടായിരുന്നു രവീന്ദ്രനെ ആക്രമിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ വധശ്രമക്കേസിലെ പ്രതി ദിനേശൻ അടക്കമുള്ളവർ രവീന്ദ്രൻ വധക്കേസിൽ പ്രതികളാണ്.

ആന്ധ്രയിലെ ജയിലിൽ കഴിയുന്ന ദിനേശനും മറ്റ് പ്രതികളായ രാകേഷ്, ശ്രീലേഷ് എന്നിവർ വിചാരണയ്ക്ക് ഹാജരായിരുന്നില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ജയിലിനുള്ളിൽ കണ്ടെത്തിയിരുന്നു. അക്രമത്തിനിടെ തടവുകാരനായ രാജുവിനും പരിക്കേറ്റിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എംകെ ദിനേശനാണ് ഹാജരായത്.

Last Updated : Jul 5, 2019, 6:36 PM IST

ABOUT THE AUTHOR

...view details