കേരളം

kerala

ETV Bharat / state

ബോംബെറിഞ്ഞത് കൊല്ലപ്പെട്ടയാളുടെ സംഘാംഗം ; ജിഷ്‌ണുവിന്‍റെ സുഹൃത്തുക്കള്‍ പിടിയില്‍

കൊല്ലപ്പെട്ട ജിഷ്‌ണുവിന്‍റെ സുഹൃത്തുക്കളായ അക്ഷയ്, റിജില്‍ എന്നിവരാണ് പിടിയിലായത്

two arrested in Kannur Bomb attack  Kannur todays news  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  തോട്ടടയില്‍ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  കണ്ണൂരില്‍ ബോംബെറിഞ്ഞത് കൊല്ലപ്പെയാളുടെ സംഘാംഗം  കണ്ണൂരില്‍ കൊല്ലപ്പെട്ട ജിഷ്‌ണുവിന്‍റെ സുഹൃത്തുക്കള്‍ പിടിയില്‍  one dies in bomb attack kannur
ബോംബെറിഞ്ഞത് കൊല്ലപ്പെയാളുടെ സംഘാംഗം; ജിഷ്‌ണുവിന്‍റെ സുഹൃത്തുക്കള്‍ പിടിയില്‍

By

Published : Feb 13, 2022, 9:31 PM IST

കണ്ണൂര്‍ : തോട്ടടയില്‍ ബോംബാക്രമണത്തില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്‌ണു (26) കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളായ അക്ഷയ്, റിജില്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

എതിര്‍ സംഘത്തിനെ വിരട്ടാന്‍ വേണ്ടിയായിരുന്നു ബോംബ്‌ എറിഞ്ഞതെന്നും ലക്ഷ്യം തെറ്റിയാണ് സ്വന്തം സംഘാംഗത്തിന്‍റെ തലയില്‍ പതിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. തുടര്‍ന്ന് രണ്ടാമതെറിഞ്ഞ ബോംബ് തലയില്‍ വീണാണ് യുവാവ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ALSO READ:കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു ; ആക്രമണം വിവാഹ വീട്ടിലേക്ക് പോകുംവഴി

ശനിയാഴ്‌ച രാത്രി വിവാഹ വീട്ടില്‍ പാട്ടുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. തോട്ടട മനോരമ ഓഫിസിന് സമീപം റോഡിൽ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

ജിഷ്‌ണുവിന്‍റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details