കേരളം

kerala

ETV Bharat / state

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക് - കോ-ഓപ്പറേറ്റീവ് ആശുപത്രി

മണക്കടവ് സ്വദേശിയായ രാജപ്പൻ, സുലോചന എന്നിവർക്കും ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനുമാണ് പരിക്കേറ്റത്

ആംബുലൻസ് മറിഞ്ഞു  ആംബുലൻസ്  ambulance accident  ambulance  accident  അപകടം  ആംബുലൻസ് അപകടം  kannur ambulance accident  കണ്ണൂർ ആംബുലൻസ് അപകടം  കണ്ണൂർ  kannur  കണ്ണൂർ അപകടം  kannur accident  കോ-ഓപ്പറേറ്റീവ് ആശുപത്രി  co operative hospital
kannur ambulance accident: Three people were injured

By

Published : May 15, 2021, 2:09 PM IST

കണ്ണൂർ:കനത്ത മഴയിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ആലക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിലെ ആംബുലൻസാണ് തളിപ്പറമ്പ് ഏഴാംമൈലിൽ വച്ച് അപകടത്തിൽപ്പെട്ടത്.

Also Read:ന്യൂമാഹി പഞ്ചായത്തില്‍ കടലേറ്റം രൂക്ഷം

ശനിയാഴ്‌ച രാവിലെയോടെയായിരുന്നു അപകടം. ആലക്കോട് ഭാഗത്തുനിന്നും രോഗിയുമായി കണ്ണൂർ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. മണക്കടവ് സ്വദേശിയായ രാജപ്പൻ, സുലോചന എന്നിവർക്കും ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂർ എകെജി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.

Also Read:ടൗട്ടെ ചുഴലിക്കാറ്റായി ; സംസ്ഥാനത്തിന്‍റെ മധ്യ-വടക്കന്‍ മേഖലകളില്‍ കനത്ത മഴ

ABOUT THE AUTHOR

...view details