കണ്ണൂർ: നീണ്ടുനോക്കിയിലെ ഗണപതി പുറത്ത് ബുള്ളറ്റും കാറും കൂട്ടിയടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ശ്രീകണ്ഠാപുരം സ്വദേശി ഋഷിരാജ്, തളിപ്പറമ്പ് സ്വദേശി നകുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരും ബുള്ളറ്റിലെ യാത്രക്കാരാണ്. ഇവരെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ബുള്ളറ്റും കാറും കൂട്ടിയടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് - കണ്ണൂർ റോഡപകടം
വാഹനങ്ങളെ മറികടന്ന് പോവുന്നതിനിടെ ബുള്ളറ്റ് എതിരെ വന്ന കാറിലിടിച്ചാണ് അപകടമുണ്ടായത്.
ബുള്ളറ്റും കാറും കൂട്ടിയടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
കൊട്ടിയൂര്‍ ഭാഗത്തു നിന്ന് ചുങ്കക്കുന്നിലേക്ക് പോവുകയായിരുന്ന കാറും കേളകം ഭാഗത്തു നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. വാഹനങ്ങളെ മറികടന്ന് പോവുന്നതിനിടെ ബുള്ളറ്റ് കാറിലിടിക്കുകയായിരുന്നു.