കണ്ണൂർ:പയ്യന്നൂർ പിലാത്തറ ദേശീയപാതയിൽ വാഹനാപകടത്തിൽ ക്ലീനർ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി സിക്കന്ദർ ( 29 ) ആണ് മരിച്ചത്. പിലാത്തറ പിരക്കാതടം കെ.എസ്.ടി.പി റോഡിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു.
പയ്യന്നൂർ പിലാത്തറ ദേശീയപാതയിൽ വാഹനാപകടം: ലോറി ക്ലീനർ മരിച്ചു - kannur
പാലക്കാട് ആലത്തൂർ സ്വദേശി സിക്കന്ദർ ( 29 ) ആണ് മരിച്ചത്. പിലാത്തറ പിരക്കാതടം കെ.എസ്.ടി.പി റോഡിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്.
പയ്യന്നൂർ പിലാത്തറ ദേശീയപാതയിൽ വാഹനാപകടത്തിൽ ക്ലീനർ മരിച്ചു
റോഡ് അരികിൽ നിർത്തിയിട്ടിരുന്ന കെ എൽ 27 എ: 9752 നമ്പർ നാഷണൽ പെർമിറ്റ് ലോറിയുടെ പിറകിൽ കെ എൽ 64: 685 നമ്പർ ലോറി വന്നിടിക്കുകയായിരിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. പരിയാരം പൊലീസ് എത്തിയാണ് വാഹനങ്ങൾ മാറ്റിയത്. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.