കേരളം

kerala

ETV Bharat / state

കാട്ടാനകളെ തുരത്താൻ വനംവകുപ്പ്

ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ പതിനെട്ടുകാരനായ ബിബീഷിനെ കഴിഞ്ഞ ദിവസം ആന ചവിട്ടി കൊന്നിരുന്നു. ഇതേ തുടർന്ന് ഉയർന്ന വൻ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഫാമിൽ നിന്ന്‌ മുഴുവൻ ആനകളെയും തുരത്താനുള്ള നടപടി ആരംഭിച്ചത്.

കാട്ടാന  ആറളം  കേരളാ വനംവകുപ്പ്  elephant threat in aaralam  kerala forest department
കാട്ടാനകളെ തുരത്താൻ വനംവകുപ്പ്

By

Published : Nov 5, 2020, 3:55 PM IST

കണ്ണൂർ: ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി തമ്പടിച്ച കാട്ടാനകളെ തുരത്താൻ വീണ്ടും രംഗത്തിറങ്ങി വനംവകുപ്പ്. ആറളം, കൊട്ടിയൂർ വനപാലകരുടെയും റാപ്പിഡ് റെസ്പോൺസ് ടീമിന്‍റെയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തിന്‍റെയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തുന്നതിനുള്ള യജ്ഞം ആരംഭിച്ചിരിക്കുന്നത്.

ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ പതിനെട്ടുകാരനായ ബിബീഷിനെ കഴിഞ്ഞ ദിവസം ആന ചവിട്ടി കൊന്നിരുന്നു. ഇതേ തുടർന്ന് ഉയർന്ന വൻ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഫാമിൽ നിന്ന്‌ മുഴുവൻ ആനകളെയും തുരത്താനുള്ള നടപടി ആരംഭിച്ചത്.

കാട്ടാനകളെ തുരത്താൻ വനംവകുപ്പ്

ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയശേഷമാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടി ആരംഭിച്ചത്. എന്നാൽ 3,500 ഏക്കർ ഫാമിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും കൊടുംകാടായതോടെ പ്രവർത്തനം ദുഷ്‌കരമാവുകയാണ്.

കാട് വെട്ടിത്തെളിക്കാൻ സർക്കാരിനോട് സഹായം അഭ്യർത്ഥിക്കുകയാണ് ആറളം വന്യജീവി സങ്കേതം വാർഡനായ എ. ഷജ്‌ന കരിം. കൂട്ടായ പ്രവർത്തനവും കൂടുതൽ ആളുകളും ഉണ്ടെങ്കിൽ മാത്രമെ ആനക്കൂട്ടത്തിൽ നിന്ന് ശാശ്വത രക്ഷയുണ്ടാകൂ എന്ന് അവർ പറയുന്നു. എ. ഷജ്‌ന കരിം, കണ്ണൂർ ഫ്ലയിങ്‌ സ്‌ക്വാഡ് ഡി.എഫ്.ഒ. അനസ്, ആറളം അസിസ്റ്റന്‍റ് വാർഡൻ സോളമൻ തോമസ് ജോർജ്, കൊട്ടിയൂർ റേഞ്ച് ഓഫീസർ വി. ബിനു എന്നിവരുടെ നേതൃത്തിലാണ് നാൽപതംഗ സംഘം കാടുകയറിയത്. കാട്ടാനകളെ തുരത്താനുള്ള നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details