കണ്ണൂര്‍:പയ്യന്നൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതികളെ പിടികൂടാതിരിക്കാന്‍ സിപിഎം പൊലീസിനെ വിലങ്ങു വച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. സിപിഎമ്മിന്‍റെ താല്‍പര്യമനുസരിച്ചാണ് കേസ് അന്വേഷണത്തില്‍ പൊലീസ് ഇടപെടുന്നത്. രക്തസാക്ഷി ഫണ്ടുൾപ്പെടെ തിരിമറി നടത്തിയതിലൂടെ പ്രതിസന്ധിയിലായ സിപിഎം അതിൽ നിന്നു ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഈ അക്രമം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യവിരുദ്ധവും നിയമവാഴ്‌ചയുടെ തകർച്ചയുമാണ് ഇവിടെ പ്രകടമാകുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ രണ്ട് ബൈക്കുകളിൽ വന്നവരാണ് അക്രമം നടത്തിയതെന്ന് വ്യക്തമാണ്. അവരെ നിഷ്പ്രയാസം കണ്ടെത്താൻ കഴിയുമായിരുന്നിട്ടും പൊലീസ് അതിന് തയ്യാറാവുന്നില്ല.