കണ്ണൂർ: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തൃപ്‌തനല്ലെന്ന് കെ. സുധാകരൻ എംപി. സ്ഥാനാർഥി പട്ടികയിൽ പോരായ്‌മകൾ ഉണ്ടെങ്കിലും ആരെയും വ്യക്തിപരമായി വിമർശിക്കാൻ ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി. സ്ഥാനാർഥി പട്ടിക വന്നതോടെ പ്രത്യാശയും ആത്മവിശ്വാസവും നഷ്‌ടമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാർഥി നിർണയത്തിൽ തൃപ്‌തനല്ലെന്ന് കെ. സുധാകരൻ - കെ. സുധാകരൻ എംപി
ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയതെന്നും തങ്ങളുടെ അഭിപ്രായത്തെ പരിഗണിച്ചില്ലെന്നും സുധാകരൻ
സ്ഥാനാർഥി നിർണയത്തിൽ തൃപ്‌തനല്ലെന്ന് കെ. സുധാകരൻ
പട്ടികയിൽ ചിലർ ഇഷ്‌ടക്കാരെ തിരുകി കയറ്റി, ഹൈക്കമാന്‍ഡിന്‍റെ പേരിലുള്ള തിരുകി കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയതെന്നും തങ്ങളുടെ അഭിപ്രായത്തെ പരിഗണിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.