കണ്ണൂർ:കോൺഗ്രസിന്‍റെ സംഘടനാ സംവിധാനം അടിമുടി പൊളിച്ച് എഴുതണമെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് കെ. സുധാകരൻ. പാർട്ടിയുടെ സംഘടന മെക്കാനിസം മോശമാണ്. ജനാധിപത്യം പുനസ്ഥാപിക്കണം. താൻ കെ.പി.സി.സി പ്രസിഡൻ്റ് ആയിരുന്നെങ്കിൽ ഈ നിലയിൽ മാറ്റം ഉണ്ടായേനെ. പ്രവർത്തകർക്കുമേൽ ആജ്ഞാശക്തിയുള്ള നേതാക്കൾ വേണം എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റെ സംഘടനാ സംവിധാനം അടിമുടി പൊളിച്ച് എഴുതണമെന്ന് കെ. സുധാകരൻ
ജനങ്ങളിൽ സ്വാധീനമുള്ള നേതാക്കൾ മുൻനിരയിൽ വരണമെന്നും താൻ കെ.പി.സി.സി പ്രസിഡൻ്റ് ആയിരുന്നെങ്കിൽ ഈ നിലയിൽ മാറ്റം ഉണ്ടായേനെയെന്നും കെ. സുധാകരൻ.
കോൺഗ്രസിൻ്റെ സംഘടന സംവിധാനം അടിമുടി പൊളിച്ച് എഴുതണമെന്ന് കെ. സുധാകരൻ
ജനങ്ങളിൽ സ്വാധീനമുള്ള നേതാക്കൾ മുൻനിരയിൽ വരണം. സംഘടന ശക്തിപ്പെടാൻ സ്വന്തം സ്ഥാനം പോലും രാജിവക്കാൻ തയാറാണ്. ഡൽഹിയിൽ പോയി കേന്ദ്ര നേതൃത്വത്തെ വിവരങ്ങൾ ധരിപ്പിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.
വെൽഫെയർ സംഖ്യം മുന്നണിയിൽ ആഴത്തിൽ ചർച്ച ചെയ്തില്ല. അതുകൊണ്ട് വ്യത്യസ്ഥ പ്രതികരണം ഉണ്ടായി. ജോസ് കെ. മാണിയെ തിരിച്ചെടുക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.