കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ സിപിഎം കള്ളവോട്ട് രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കെ.സുധാകരന്‍ - fake vote

തെരഞ്ഞെടുപ്പിന് നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാം ഇടതുപക്ഷ അനുഭാവികളാണെന്നാണ് സുധാകരന്‍റെ ആരോപണം.

കെ.സുധാകരന്‍

By

Published : Mar 29, 2019, 11:20 PM IST

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍സിപിഎംകള്ളവോട്ട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. സുധാകരന്‍. ഇടത് അനുകൂല ഉദ്യോഗസ്ഥരെയാണ് ഇവിടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയമിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുള്ള പൊലീസുകാരില്‍ 65 ശതമാനം പൊലീസുകാരും പരസ്യമായി അവരുടെ ഇടത് അനുഭാവം പ്രകടിപ്പിച്ചിട്ടുള്ളവരാണെന്നും സുധാകരന്‍ ആരോപിച്ചു.

കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചാല്‍ പ്രതികരണം അതീവ ഗുരുതരമായിരിക്കും. സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് താന്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും ഇല്ലെങ്കില്‍ പൊതുരംഗം വിടാന്‍ തയ്യാറാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂരില്‍ സിപിഎം കള്ളവോട്ട് രേഖപ്പെടുത്താന്‍ സാധ്യത; കെ.സുധാകരന്‍

ABOUT THE AUTHOR

...view details