കണ്ണൂർ: മാധ്യമ പ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി കൊൽക്കത്തയിൽ അറസ്റ്റിൽ. മുഖ്യ പ്രതിയായ 'ബംഗ്ളാ ഗ്യാങി'ൽപെട്ട ഇല്യാസ് ഷിക്കാരി(36)യാണ് ബംഗാൾ അതിർത്തിയിൽ പിടിയിലായത്. പ്രതിയെ കണ്ണൂരിലെത്തിക്കാനായി പൊലീസ് സംഘം കൊൽക്കത്തയിലേക്ക് പുറപ്പെട്ടു. ഇതേ കേസിൽ ഇയാളുടെ കൂട്ടുപ്രതിയായ മാണിക് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ കൊണ്ടുപോകുംവഴി ചെറുതുരുത്തിയിൽ വെച്ച് തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. പിറ്റേ ദിവസം മാണിക് പൊലീസ് പിടിയിലായിരുന്നു. എന്നാൽ മാണിക് രക്ഷപ്പെട്ടയുടൻ കൊൽക്കത്തയുൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലേക്ക് പൊലീസ് വിവരം കൈമാറിയിരുന്നു. അതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ ഇല്യാസ് ഷിക്കാരി പിടിയിലായ വിവരം പുറത്തുവന്നത്.
മാധ്യമ പ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ച കേസ്; മുഖ്യപ്രതി കൊൽക്കത്തയിൽ അറസ്റ്റിൽ
മാണിക് രക്ഷപ്പെട്ടയുടൻ കൊൽക്കത്തയുൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലേക്ക് പൊലീസ് വിവരം കൈമാറിയിരുന്നു. ഇതിനിടയിലാണ് കേസിലെ മുഖ്യപ്രതിയായ ഇല്യാസ് ഷിക്കാരി കൊൽക്കത്തയിൽ അറസ്റ്റിലായത്.
മാധ്യമ പ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ച് കേസ്; മുഖ്യപ്രതി കൊൽക്കത്തയിൽ അറസ്റ്റിൽ
കൊള്ളസംഘത്തിന്‍റെ നേതാവും മൂന്ന് കൊലക്കേസിലും നിരവധി കവർച്ചക്കേസിലും പ്രതിയുമായ ഇയാൾ ഇല്യാസ് ഖാൻ, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും പാസ്പോർട്ട് സ്വന്തമായുള്ള ഇല്യാസ് ഇന്ത്യയിൽ നിരവധി കവർച്ചകളാണ് നടത്തിയത്. ഇല്യാസ് പിടിയിലായതോടെ കണ്ണൂരിലെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിൽ ആദ്യം പിടിയിലായ മുഹമ്മദ് ഹിലാലിന് ജാമ്യം ലഭിച്ചിരുന്നു