കേരളം

kerala

ETV Bharat / state

ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന മുന്നണിയിലേക്കാണ് ജോസ് കെ മാണി പോയത്: രാജ്മോഹൻ ഉണ്ണിത്താൻ - udf front

കക്ഷത്തിലിരിക്കുന്നത് പോവുകയും ചെയ്തു ഉത്തരത്തിലിരിക്കുന്നത് കിട്ടിയതുമില്ലെന്ന അവസ്ഥയാണ് ജോസ് കെ മാണിയുടേതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ.

ജോസ് കെ മാണി രാജ്മോഹൻ ഉണ്ണിത്താൻ എം.പി ജോസ് കെ മാണിയുടെ മുന്നണി മാറ്റം കെ എം മാണി ആന്‍റി കമ്യൂണിസ്റ്റ് jose k mani wents rotting front raj mohan unnitha against jose k mani ldf udf front kerala congress pact with ldf
ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന മുന്നണിയിലേക്കാണ് ജോസ് കെ മാണി പോയത്: രാജ്മോഹൻ ഉണ്ണിത്താൻ

By

Published : Oct 15, 2020, 2:57 PM IST

കണ്ണൂർ: മുന്നണി മാറ്റത്തിലൂടെ ജോസ് കെ മാണി ഒന്നുമല്ലാതാകാൻ പോവുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന മുന്നണിയിലേക്കാണ് ജോസ് കെ മാണി പോയതെന്നും ഉണ്ണിത്താൻ കണ്ണൂരിൽ പറഞ്ഞു. വിനാശകാലേ വിപരീത ബുദ്ധിയാണ് ഉണ്ടായത്. കക്ഷത്തിലിരിക്കുന്നത് പോവുകയും ചെയ്തു ഉത്തരത്തിലിരിക്കുന്നത് കിട്ടിയതുമില്ലെന്ന അവസ്ഥയാണ് ജോസ് കെ മാണിയുടേത്. കെഎം മാണിയെ സ്നേഹിക്കുന്നവർ ആന്‍റി കമ്യൂണിസ്റ്റുകാരാണ്. അവരുടെ വോട്ട് സിപിഎമ്മിന് കിട്ടില്ലെന്നും തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ ജോസ് കെ മാണി ഒരു എടുക്കാ ചരക്കാണെന്ന് അവർക്ക് മനസ്സിലാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന മുന്നണിയിലേക്കാണ് ജോസ് കെ മാണി പോയത്: രാജ്മോഹൻ ഉണ്ണിത്താൻ

ABOUT THE AUTHOR

...view details