കണ്ണൂർ: പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമാന്‍ ഗോള്‍ഡ് നിക്ഷേപകരില്‍ നിന്ന് പണം തട്ടിച്ചെന്ന് പരാതി. ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. പത്ത് പേരാണ് ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിൽ മൂന്ന് പേരുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് രജിസ്റ്റർ ചെയ്‌തു.
പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പെന്ന് പരാതി - payyanur
ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് പരാതി
പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പെന്ന് പരാതി
അമാന്‍ ഗോള്‍ഡ് എംഡി മൊയ്‌തു ഹാജിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എം.സി. ഖമറുദ്ദീന് എംഎൽഎ ഉള്‍പ്പെട്ട ഫാഷന്‍ ജ്വല്ലറി തട്ടിപ്പിലും പയ്യന്നൂരിൽ നിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. സമാനമായ തട്ടിപ്പാണോ നടന്നിരിക്കുന്നതെന്ന് അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും പൊലീസ് അറിയിച്ചു.