കേരളം

kerala

ETV Bharat / state

സംസ്ഥാനത്തിന്‍റെ ആശങ്ക അറിയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്: സുരേഷ് ഗോപി - petrol price rise

ചികിത്സക്ക് ധന സഹായം ആവശ്യപ്പെട്ട് അപേക്ഷയുമായി വരുന്നവർ ബിജെപി ജില്ല പ്രസിഡന്‍റിന്‍റെ അപേക്ഷയുമായി വരണമെന്ന പ്രസ്താവനക്കും സുരേഷ് ഗോപി വിശദീകരണം നൽകി.

സുരേഷ് ഗോപി ഇന്ധന വില വർധനവ് ഇന്ധന വിലവർധന സംസ്ഥാനത്തിന്‍റെ ആശങ്ക പെട്രോളിയം ഉത്പങ്ങളുടെ വില വർധന Suresh Gopi It is difficult to express the concern of the state petrol price rise disel price rise
സംസ്ഥാനത്തിന്‍റെ ആശങ്ക അറിയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്;സുരേഷ് ഗോപി

By

Published : Dec 11, 2020, 1:10 PM IST

Updated : Dec 11, 2020, 1:27 PM IST

കണ്ണൂർ: ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്‍റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് രാജ്യസഭാംഗം സുരേഷ് ഗോപി. പെട്രോളിയം ഉത്പങ്ങളുടെ വില വർധിപ്പിക്കുന്നത് പ്രധാനമന്ത്രി മോദിയല്ല. അതിന് നിശ്ചയിച്ചൊരു സംവിധാനമുണ്ട്. അവരാണത് ചെയ്‌ത് കൊണ്ടിരിക്കുന്നത്. വില വർധനവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അത് തുടർന്ന് പോകുന്ന പ്രതിഭാസമാണെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു. ചികിത്സക്ക് ധന സഹായം ആവശ്യപ്പെട്ട് അപേക്ഷയുമായി വരുന്നവർ ബിജെപി ജില്ല പ്രസിഡന്‍റിന്‍റെ അപേക്ഷയുമായി വരണമെന്ന പ്രസ്താവനക്കും സുരേഷ് ഗോപി വിശദീകരണം നൽകി.

സുരേഷ് ഗോപി

ജില്ല പ്രസിഡന്‍റിനെ കാണണമെന്നു പറഞ്ഞത് നടപടിക്രമങ്ങൾ മുൻകൂട്ടി അറിയാൻ മാത്രമാണ്. അല്ലെങ്കിൽ തിരുവനന്തപുരം വരെ വന്നതിനു ശേഷം വീണ്ടും രേഖകൾ എടുക്കാൻ മടങ്ങി പോകേണ്ടി വരും. തന്‍റെ പ്രസ്താവനയിൽ അനാവശ്യ വിവാദം സൃഷ്ടിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. സഹായ ആവശ്യവുമായി വന്നത് കണ്ണൂരിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ ആയിരുന്നു. കെ കെ രാഗേഷ് എംപിയുടെ ഫണ്ടിൽ നിന്നും ധനസഹായം കൈപ്പറ്റിയ ശേഷമാണ് അപേക്ഷകൻ തന്നെ സമീപിച്ചത്. വീണ്ടും ധന സഹായം ലഭിക്കില്ല എന്ന് ജില്ലാ പ്രസിഡന്‍റിനെ കണ്ടിരുന്നെങ്കിൽ അയാൾക്ക് വ്യക്തമാകുമായിരുന്നെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു.

ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമ നിർമാണം നടത്തും എന്ന് പറയുന്ന കോൺഗ്രസ് അതിന് വേണ്ടി പാർലമെന്‍റിൽ ആവശ്യം ഉന്നയിച്ചില്ല. കോടതി വിധിയെ കുറിച്ച് ബോധ്യമുളളത് കൊണ്ടാണ് അതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Last Updated : Dec 11, 2020, 1:27 PM IST

ABOUT THE AUTHOR

...view details