മാഹി: രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പുതുച്ചേരി സര്‍ക്കാര്‍. മാഹി പ്ലാസ് ദി ആംസിലാണ് (മാഹി കോളജ് ഗ്രൗണ്ടിൽ) പരിപാടികള്‍ സംഘടിപ്പിച്ചത്. രാവിലെ 9.15 ന് പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി എ.കെ സായ് ജെ. ശരവണൻകുമാർ പതാക ഉയർത്തി പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പുതുച്ചേരി സര്‍ക്കാര്‍ - മാഹി പരേഡ്
മാഹി എസ്.ഐ റീന മേരി ഡേവിഡാണ് മാഹി കോളജ് ഗ്രൗണ്ടില്‍ പരേഡ് നയിച്ചത്
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പുതുച്ചേരി സര്‍ക്കാര്‍
മാഹി എസ്.ഐ റീന മേരി ഡേവിഡ് പരേഡ് നയിച്ചു. റീജിണൽ അഡ്‌മിനിസ്‌ട്രേറ്റർ ശിവരാജ് മീണ, എം.എല്‍.എ രമേശ് പറമ്പത്ത്, പൊലീസ് സൂപ്രണ്ട് രാജശേഖര വളാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരേഡിൽ പുതുച്ചേരി ആംഡ് പൊലീസ്, പുതുച്ചേരി ലോക്കൽ പൊലീസ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, മാഹിയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ എന്നിവർ അണിചേർന്നു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.
also read:ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി, ചെങ്കോട്ട പ്രസംഗത്തില്‍ ഗാന്ധിജി മുതല്‍ സവര്‍ക്കര്‍ വരെ