കേരളം

kerala

ETV Bharat / state

കൊവിഡ് ഭീതി ബാധിക്കാതെ മാഹിയിലെ സ്വാതന്ത്രദിനാഘോഷം

മുൻ വർഷങ്ങളിലെ പോലെ വിപുലമായി ചടങ്ങുകൾ ഇല്ലെങ്കിലും ദേശീയ പതാക ഉയർത്തുകയും പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണറും സ്വാതന്ത്രദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കും

സ്വാതന്ത്രദിനം വാര്‍ത്ത  കൊവിഡ് 19 വാര്‍ത്ത  independence day news  covid 19 news
പരേഡ്

By

Published : Aug 13, 2020, 10:02 PM IST

Updated : Aug 13, 2020, 10:17 PM IST

കണ്ണൂര്‍: കൊവിഡ് ഭീതിക്കിടയിലും സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി മാഹി. മുൻ വർഷങ്ങളിലെ പോലെ വിപുലമായി ചടങ്ങുകൾ ഇല്ലെങ്കിലും ദേശീയ പതാക ഉയർത്തുകയും പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണറും മാഹിയിൽ നടക്കും.

രാവിലെ ഒമ്പത് മണിക്ക് മാഹി മൈതാനിയിൽ റീജിനൽ അഡ്‌മിനിസ്ട്രേറ്റർ അമ്മൻ ശർമ്മ ദേശീയ പതാക ഉയർത്തും. തുടർന്ന് മാഹി പൊലീസ് ഗാർഡ്‌ ഓഫ് ഓണർ നല്‍കും. പൊതുജനങ്ങളുടെ പങ്കാളിത്തം പാസ് മുഖേന നിയന്ത്രിക്കും. 100 പേർക്കെ പ്രവേശനമുള്ളൂ. പുതുച്ചേരി ആംഡ് പൊലീസ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, പുതുച്ചേരി ലോക്കൽ പൊലീസ് എന്നിവർ അണിനിരക്കും.

രാവിലെ ഒമ്പത് മണിക്ക് മാഹി മൈതാനിയിൽ റീജിനൽ അഡ്‌മിനിസ്ട്രേറ്റർ അമ്മൻ ശർമ്മ ദേശീയ പതാക ഉയർത്തും.

സാമൂഹിക അകലം പാലിച്ചും, മാസ്‌ക്‌ ധരിച്ചുമാണ് പരിപാടി നടക്കുക. മാഹി പൊലീസ് സൂപ്രണ്ട് രാജശേഖരൻ, സിഐമാരായ ആടൽ അരശൻ, മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ റിഹേ സൽമാഹി മൈതാനിയിൽ നടന്നു. കനത്ത സുരക്ഷയിലാകും പരിപാടി.

Last Updated : Aug 13, 2020, 10:17 PM IST

ABOUT THE AUTHOR

...view details