കേരളം

kerala

ETV Bharat / state

കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി

കേരളത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. പരിസ്ഥിതിക്ക് പോറൽ ഏൽക്കാതെയാണ് ഇപ്പോഴത്തെ ടൂറിസം വികസനം നടന്നത്. നിലവിലെ സാഹചര്യം മാറും. സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

Malnad-North Malabar River Cruise Project  Kannur  Thrissur  Pinarai Vijayan  Inauguration  മുഖ്യമന്ത്രി പിണറായി വിജയൻ  ലനാട് -നോർത്ത് മലബാർ റിവർ ക്രൂയിസ് പദ്ധതി  പീച്ചി ഡാമിലെ ബൊട്ടാണിക്കൽ ഗാർഡൻ  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ജയിംസ് മാത്യു എം.എൽ.എ
കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി

By

Published : Oct 23, 2020, 2:00 AM IST

കണ്ണൂർ, തൃശൂർ: കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലനാട് -നോർത്ത് മലബാർ റിവർ ക്രൂയിസ് പദ്ധതി ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയാിരുന്നു അദേഹം. ഇത് സർക്കാരിന്‍റെ അഭിമാന പദ്ധതിയാണ്. കേരളത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. പരിസ്ഥിതിക്ക് പോറൽ ഏൽക്കാതെയാണ് ഇപ്പോഴത്തെ ടൂറിസം വികസനം നടന്നത്. നിലവിലെ സാഹചര്യം മാറും. സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി

അതേസമയം കൊവിഡ് തീർത്ത ദുരിതത്തിന് ശേഷം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ ആളുകൾ തിരികെയെത്തി തുടങ്ങിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 15 ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയെ ആശ്രയിച്ച് തൊഴിലെടുക്കുന്നത്. 45,000 കോടി ലാഭത്തിൽ നിന്നാണ് കൊവിഡ് മൂലം പൂജ്യം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. അതിനാലാണ് സർക്കാർ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ടൂറിസം മേഖല ശക്തമായി തിരിച്ചുവരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ഉത്തര മലബാറിന്‍റെ ടൂറിസം ഭൂപടത്തിൽ പുതിയ നാഴികക്കല്ലാണ് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയെന്ന് ജയിംസ് മാത്യു എം.എൽ.എ പറഞ്ഞു. നവംബർ ഒന്ന് മുതൽ മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി ബോട്ട് സർവ്വീസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജയിംസ് വ്യക്തമാക്കി. പദ്ധതി ഉദ്ഘാടനത്തിന്‍റെ ഭാഗമായി പീച്ചി ഡാമിലെ ബൊട്ടാണിക്കൽ ഗാർഡന്‍റെ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യ ഘട്ടത്തിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. പീച്ചി ഡാമിന്‍റെ വികസനത്തിനായി 32 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് സർക്കാർ തയ്യാറാക്കിയിരുന്നത്.

ABOUT THE AUTHOR

...view details