കണ്ണൂർ: ജില്ലയിൽ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉൾപ്പെടുത്തി. വിദേശത്ത് നിന്നും, അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതിയതായി രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലയിലെ മൂന്നു തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്‌ടര്‍ പ്രഖ്യാപിച്ചത്. തലശ്ശേരി -26, ചെമ്പിലോട്- 15, പാട്യം-9 വാര്‍ഡുകളാണ് പുതുതായി കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയത്.
കണ്ണൂരിൽ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി - കണ്ണൂർ
തലശ്ശേരി -26, ചെമ്പിലോട്- 15, പാട്യം-9 വാര്‍ഡുകളാണ് പുതിയതായി കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയത്.
കണ്ണൂരിൽ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി
പൂര്‍ണമായി അടച്ചിട്ടിരുന്ന തില്ലങ്കേരി, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. കണ്ണൂര്‍ നഗരസഭാ പ്രദേശത്ത് പൂർണമായി അടച്ചിട്ടിരുന്ന 48, 51, 52 ഡിവിഷനുകളെ നിയന്ത്രണങ്ങൾ ഒഴിവാക്കി പകരം കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. ഇതുപ്രകാരം കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ മാത്രമായി നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തും.