കേരളം

kerala

ETV Bharat / state

കണ്ണൂരിൽ 37 വാർഡുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി

കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളാണ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്

In Kannur, 37 wards have been made into containment zones  containment zones  കണ്ണൂരിൽ 37 വാർഡുകൾ കണ്ടെയിൻമെന്‍റ് സോണുകളാക്കി  കണ്ടെയിൻമെന്‍റ് സോണുകൾ
കണ്ടെയിൻമെന്‍റ്

By

Published : Aug 15, 2020, 8:33 AM IST

കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 37 വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27, മയ്യില്‍ 10, നടുവില്‍ 16, ഏഴോം 12, പട്ടുവം 7, 8, ചെങ്ങളായി 3, കുറുമാത്തൂര്‍ 1, 5, ആന്തൂര്‍ 9, 21, കുഞ്ഞിമംഗലം 13, ഇരിട്ടി 8, വളപട്ടണം 7, നാറാത്ത് 14, പരിയാരം 1, മട്ടന്നൂര്‍ 15, ചിറക്കല്‍ 12, 13, മുഴക്കുന്ന് 2, ആലക്കോട് 17, എരമം കുറ്റൂര്‍ 4, ഉദയഗിരി 3, 18, മുഴപ്പിലങ്ങാട് 13, കുറ്റിയാട്ടൂര്‍ 16 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പട്ടുവം 11, പയ്യാവൂര്‍ 12, കൊളച്ചേരി 12, ആന്തൂര്‍ 3, കുറ്റിയാട്ടൂര്‍ 8, ഇരിട്ടി 26, 31, പരിയാരം 10, മട്ടന്നൂര്‍ 13, പെരിങ്ങോം വയക്കര 11, തില്ലങ്കേരി 6 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കും.

ABOUT THE AUTHOR

...view details