കണ്ണൂർ:അന്‍പത് ഏക്കർ ഭൂമിയിൽ അന്‍പത് ഇനം കാർഷിക വിളകൾ വളർത്തി വ്യത്യസ്ഥനാവുകയാണ് ശ്രീകണ്ഠാപുരം പൂപ്പറമ്പിൽ വരമ്പകത്ത് മാത്യു. വിമുക്തഭടനായ മാത്യു ബി.എസ്.എഫിലെ 22 വർഷത്തെ രാജ്യസേവനത്തിന് ശേഷമാണ് കൃഷിയിൽ സജീവമായത്. കപ്പ, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി. കുരുമുളക്, കാപ്പി, റബ്ബർ, വെറ്റില കൊടി, റമ്പൂട്ടാൻ, ലിച്ചി, ഫാഷൻ ഫ്രൂട്ട്, തുടങ്ങി മുന്തിരി വരെയുണ്ട് ഈ തോട്ടത്തിൽ. വളം നൽകാൻ പശുവും ആടും കോഴിയുമുണ്ട്. ബി.എസ്.എഫിൽ നിന്ന് പിരിഞ്ഞ ശേഷം ഹോം ഗാർഡിൽ ചേർന്നു. ആ ജോലിയുടെ ഇടവേളകളിലാണ് കൃഷിഭൂമിയിലേക്കിറങ്ങുന്നത്.
പണിയിടത്തില്‍ 'പട്ടാളചിട്ട'; നൂറുമേനി കൊയ്ത് മാത്യു
വിമുക്തഭടനായ മാത്യു ബി.എസ്.എഫിലെ 22 വർഷത്തെ രാജ്യസേവനത്തിന് ശേഷമാണ് കൃഷിയിൽ സജീവമായത്. കപ്പ, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി. കുരുമുളക്, കാപ്പി, റബ്ബർ, വെറ്റില കൊടി, റമ്പൂട്ടാൻ, ലിച്ചി, ഫാഷൻ ഫ്രൂട്ട്, തുടങ്ങി മുന്തിരി വരെയുണ്ട് ഈ തോട്ടത്തിൽ.
പണിയിടത്തില്‍ 'പട്ടാളചിട്ട'; നൂറുമേനി കൊയ്ത് മാത്യു
ലാഭം മാത്രം പ്രതീക്ഷിച്ചല്ല മാത്യു കൃഷി തുടങ്ങിയത്. അത് മറ്റുള്ളവർക്ക് പ്രചോദനമാവാൻ കൂടിയാണ്. കൃഷിയെ സ്നേഹിക്കുന്നവർക്ക് തൈകളും വിത്തുമെല്ലാം ഇദ്ദേഹം നൽകുന്നുണ്ട്. വെള്ളത്തിന് ക്ഷാമമുള്ള പ്രദേശമായിട്ടു പോലും ഈ ഭൂമിയിൽ നല്ല പച്ചപ്പാണ്. അതിന് പിന്നിൽ ഒരു 'പട്ടാളച്ചിട്ട' ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു.