കണ്ണൂർ: അതിരുവിട്ട ഹോളി ആഘോഷത്തെ തുടർന്ന് തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 30 കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് ഹോളി ആഘോഷത്തിന്‍റെ പേരില്‍ വിദ്യാർഥികൾ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് ഐപിസി 283 പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് 25 പേരെക്കൂടി പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
അതിരുവിട്ട ഹോളി ആഘോഷം; 30 കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ - kannur
തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നൂറിലേറെ വിദ്യാര്‍ഥികളാണ് ഇന്നലെ കോളജ് പരിസരത്ത് ഹോളി ആഘോഷത്തിന്‍റെ പേരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്
അതിരുവിട്ട ഹോളി ആഘോഷം; 30 കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
റോഡ് തടസപ്പെടുത്തുന്ന രീതിയില്‍ രാത്രി എട്ട് വരെ ആഘോഷങ്ങള്‍ നീണ്ട സാഹചര്യത്തിലാണ് പൊലീസ് ഇടപെട്ടത്. പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ മാര്‍ഗ തടസം സൃഷ്ടിക്കുകയും റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ തടയുകയും ചെയ്‌തതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്‌തത്.
Last Updated : Mar 12, 2020, 1:30 AM IST