കണ്ണൂർ: റമദാൻ വ്രതം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും വില വർധിച്ചു. വില വർധനവ് സാധാരണക്കാരെയും അത് പോലെ തന്നെ വ്യാപാരികളെയും ഒരു പോലെ ദുരിതത്തിലാക്കുകയാണ്. പഴങ്ങൾക്കും പച്ചക്കറികൾക്കും വിപണിയിൽ ദിവസവും ഓരോ വിലയാണ്. ഇത് താങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് കച്ചവടക്കാരും ആവശ്യക്കാരും പറയുന്നു.
സംസ്ഥാനത്ത് പച്ചക്കറി - പഴം വില കുതിച്ചുയരുന്നു - വില വർദ്ധിച്ചു
പഴങ്ങൾക്കും പച്ചക്കറികൾക്കും ദിവസവും വില വർധിക്കുകയാണ്.
സംസ്ഥാനത്ത് പച്ചക്കറി-പഴം വില കുതിച്ചുയരുന്നു
വില വർധിച്ചതോടെ കച്ചവടം കുറഞ്ഞതായി വ്യാപാരികളും പറയുന്നു. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചന. ചൂട് കൂടിയതും റമദാൻ മാസത്തില്‍ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Last Updated : May 19, 2019, 2:50 PM IST