കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ കനത്ത മഴ; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു - kannur

വിവിധ ഭാഗങ്ങളില്‍ നിന്നായി 5000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂരില്‍ കനത്ത മഴ  കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു  ഇരിട്ടി താലൂക്ക്  ചേലോറ വില്ലേജ്  തളിപ്പറമ്പ് താലൂക്ക്  kannur  Heavy rain
കണ്ണൂരില്‍ കനത്ത മഴ; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

By

Published : Aug 9, 2020, 10:02 AM IST

കണ്ണൂർ: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 1200ലേറെ കുടുംബങ്ങളില്‍ നിന്നായി 5000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂര്‍, കുറുമാത്തൂര്‍ ഭാഗങ്ങളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. ഇവിടെ മാത്രം 3,900 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.

കണ്ണൂര്‍ താലൂക്കില്‍ 134 കുടുംബങ്ങളില്‍ നിന്നായി 335 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കക്കാട്‌ പുഴ കരകവിഞ്ഞ് ഒഴുകിയതിനാല്‍ പുഴാതി വില്ലേജിലെ രണ്ട് വീട്ടുകാരെയും പ്രദേശത്ത് നിന്നും മാറ്റി. ചേലോറ വില്ലേജിലെ 26 വീട്ടുകാരെയും എളയാവൂര്‍ വില്ലേജിലെ 50 വീട്ടുകാരെയും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവിടെ ആറ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇരിട്ടി താലൂക്കിലെ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കേളകം, കോളാരി വില്ലേജിലെ വീടുകളാണ് തകര്‍ന്നത്. ഈ വീടുകളിലെ എട്ട് പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അപകട സാധ്യത മുന്‍നിര്‍ത്തി താലൂക്കിലെ 88 കുടുംബങ്ങളിലെ 251 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ വയക്കര വില്ലേജില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് 19 കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റി. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വളപട്ടണം, മയ്യില്‍, ശ്രീകണ്‌ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details