കണ്ണൂർ:തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ചില സ്ഥലങ്ങളിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനാലും ഹെൽത്ത് കാർഡ്, വെള്ളത്തിന്‍റെ ശുദ്ധത റിപ്പോർട്ട് എന്നിവ ഇല്ലാത്തതിനാലും ആയത് പരിഹരിക്കുന്നതിന് സമയ പരിധി നിശ്ചയിച്ച് നോട്ടിസ് നൽകി.
മെയിൻ റോഡിലെ പ്രമുഖ ഹോട്ടൽ, റെയിവെ ഓവർ ബ്രിഡ്ജിന് താഴെ പെട്രോൾ പമ്പിന് സമീപമുള്ള ഹോട്ടൽ, സ്വകാര്യ ആശുപത്രി കാന്‍റീൻ എന്നിവിടങ്ങളിൽ നിന്നാണ് മോശം ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. മറ്റ് സ്ഥാപനങ്ങളിൽ ന്യൂനത പരിഹരിക്കാൻ നിർദേശിച്ചു.