കണ്ണൂര്‍: ലോക്ക് ഡൗണിലെ ഒഴിവുവേളയിൽ തന്നിൽ ഒളിച്ചിരുന്ന ചിത്രകാരിയെ കണ്ടെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് പരിയാരം ഏമ്പേറ്റിലെ ഹരിതാമൃതത്തിൽ ഹരിത അർജുനൻ. ജീവിതത്തിൽ ഇതുവരെ ചിത്രകലാ മേഖലയിൽ യാതൊരു അറിവും സമ്പാദിക്കാതെയാണ് ചുമരിൽ മ്യൂറൽ പെയിന്‍റിങ് ചെയ്യുന്നത്.
വീട്ടിലെ ചുമരില്‍ ചിത്രങ്ങള്‍ തീര്‍ത്ത് ഹരിത - ലോക്ക് ഡൗണ്‍
ഇരിട്ടി ഡോൺ ബോസ്കോ കോളജിൽ ബി.എ ഇംഗ്ലീഷ് ബിരുദം പൂർത്തിയാക്കിയ ഹരിത അർജുനന് അനിമേഷൻ, ഫോട്ടോഗ്രാഫി, ആർട്ട് ഡയറക്ഷൻ മേഖലയിൽ പ്രവർത്തിക്കാനാണ് ആഗ്രഹം. പ്രീതയാണ് മാതാവ്.
ലോക്ക് ഡൗൺ കാലത്തെ തന്നിലുറങ്ങിക്കിടന്ന കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായി മാറ്റുകയായിരുന്നു. മനസിൽ തോന്നിയ ചിത്രത്തിന്‍റ് സ്കെച്ച് വീടിന്‍റെ ചുവരിലേക്ക് ആദ്യം വരച്ചു. ലോക്ക് ഡൗണ്‍ കാലത്ത് പെയിന്‍റ് കട്ടിയിരുന്നില്ല. ഇതോടെ വീടിനടുത്തുള്ള സുഹൃത്ത് പെയിന്‍റ് നല്‍കി സഹായിച്ചു. ഇരിട്ടി ഡോൺ ബോസ്കോ കോളജിൽ ബി.എ ഇംഗ്ലീഷ് ബിരുദം പൂർത്തിയാക്കിയ ഹരിത അർജുനന് അനിമേഷൻ, ഫോട്ടോഗ്രാഫി, ആർട്ട് ഡയറക്ഷൻ മേഖലയിൽ പ്രവർത്തിക്കാനാണ് ആഗ്രഹം. പ്രീതയാണ് മാതാവ്. അമൃത സഹോദരിയാണ്.