കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലെത്തിച്ചു. അർജുൻ നിലവിൽ കണ്ണൂർ കസ്റ്റംസ് ഓഫിസിലാണ് ഉള്ളത്. വീട്ടിലും കാർ ഒളിപ്പിച്ച ഇടങ്ങളിലും അർജുനെ കൊണ്ടുപോയി കസ്റ്റംസ് തെളിവെടുപ്പ് നടത്തും.
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ചു - arjun ayangi
അർജുൻ ആയങ്കിയുടെ വീട്ടിലും കാർ ഒളിപ്പിച്ച ഇടങ്ങളിലും കസ്റ്റംസ് തെളിവെടുപ്പ് നടത്തും.
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ചു
READ MORE:കരിപ്പൂർ സ്വർണക്കടത്ത് : അർജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ടെത്തി
സ്വർണക്കടത്ത് ഇടപാടുകള്‍ക്കായി ഉപയോഗിച്ച കാർ ജൂൺ 27ന് പരിയാരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വാഹനം അർജുന്‍ ഉപയോഗിച്ചത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിയാരം ആയുർവേദ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് പൊലീസ് സംഘം KL 13 AR 7789 നമ്പർ കാർ കണ്ടെത്തിയത്.