കണ്ണൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട
അനധികൃതമായി കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 65 ലക്ഷം രൂപ വില വരുന്ന 1675 ഗ്രാം സ്വർണമാണ് പിടികൂടിയത്. കോട്ടയം സ്വദേശി പി.പി. നൗഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.