കേരളം

kerala

ETV Bharat / state

വിമാനത്തിന്‍റെ സീറ്റിനടിയില്‍ നിന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തി - 90 ലക്ഷത്തിൻ്റെ സ്വർണ ബിസ്ക്കറ്റുകൾ

അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിൽ നിന്നാണ് രണ്ടു കിലോ 336 ഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്ക്കറ്റുകളും കണ്ടെത്തിയത്. കൂടാതെ കാസർഗോഡ് സ്വദേശി നൗഫലിൽ നിന്ന് 3 കിലോ കുങ്കുമ പൂവും പിടികൂടിയിട്ടുണ്ട്.

gold buiscuits news  kannur airport  abudabi go air flight  abudabi  അബുദാബി  ഗോ എയർ വിമാനം  കണ്ണൂർ രാജ്യാന്തര വിമാനത്താവളം വാർത്ത  സ്വർണവേട്ട വാർത്ത  കണ്ണൂർ വാർത്ത  90 ലക്ഷത്തിൻ്റെ സ്വർണ ബിസ്ക്കറ്റുകൾ  കുങ്കുമ പൂവ്
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

By

Published : Dec 4, 2019, 7:15 PM IST

കണ്ണൂർ: വിമാനത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 90 ലക്ഷത്തിൻ്റെ സ്വർണ ബിസ്ക്കറ്റുകളുകളും രണ്ടര ലക്ഷത്തോളം രൂപയുടെ കുങ്കുമ പൂവും കസ്റ്റംസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിൽ നിന്നാണ് രണ്ടു കിലോ 336 ഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയത്. യാത്രക്കാർ ഇറങ്ങിയതിന് ശേഷം സെക്യൂരിറ്റി സ്റ്റാഫ് പരിശോധിക്കുന്നതിനിടെയാണ് സീറ്റിൻ്റെ അടി ഭാഗത്ത് ഒളിപ്പിച്ച നിലയിൽ പാക്കറ്റുകൾ കണ്ടെത്തിയത്. സ്റ്റാഫ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസിൻ്റെ നേതൃത്വത്തിലെത്തിയ സംഘം സ്വർണം കസ്റ്റഡിയിലെടുക്കുകയായിരുന്നു. യാത്രക്കാരില്ലാത്ത സീറ്റിലാണ് സ്വർണം ഒളിപ്പിച്ചു വെച്ചിരുന്നത്.

പത്ത് ബിസ്ക്കറ്റുകൾ വീതം രണ്ട് കെട്ടുകളായി കറുത്ത സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞുവച്ച നിലയിലായിരുന്നു. വിമാന യാത്രക്കാരനായ കാസർഗോഡ് സ്വദേശി നൗഫലിൽ നിന്ന് 3 കിലോ കുങ്കുമ പൂവും പിടികൂടി. അബുദാബിയിൽ നിന്നെത്തിയ യുവാവിനെ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മൂന്ന് കിലോ തൂക്കം വരുന്ന കുങ്കുമപൂവ് കണ്ടെത്തിയത്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസിനൊപ്പം സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ യഥു കൃഷ്ണൻ, എൻ. അശോക് കുമാർ, കെ.വി.രാജു, മനീഷ് കുമാർ, എൻ.പി.പ്രശാന്ത്, ഹബീൽദാർമാരായ ശ്രീരാജ്, സുമാവതി എന്നിവർ പങ്കെടുത്തു

ABOUT THE AUTHOR

...view details