കണ്ണൂര്‍ : തെറ്റായ കൊവിഡ് പരിശോധനാഫലം നല്‍കിയെന്ന് കാണിച്ച് തളിപ്പറമ്പിലെ സ്വകാര്യ ലാബിനെതിരെ പരാതിയുമായി യുവാവ്. തളിപ്പറമ്പ് സ്വദേശിയായ നൗസലാണ് കാക്കാത്തോട് പ്രവര്‍ത്തിക്കുന്ന ലാബിനെതിരെ രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് ഇയാള്‍ പരാതി നൽകി.
പരിശോധന നടത്തിയത് ഓഗസ്ത് 12 ന്
നിലവില്‍ പരാതിക്കാരന്‍ ഷാർജയിലാണുള്ളത്. ഓഗസ്ത് 12 നാണ് ഇയാള്‍ കണ്ണൂരിൽ നിന്നും വിദേശത്തെത്തിയത്. ഓഗസ്റ്റ് 11ന് രാവിലെയാണ് നൗസൽ തളിപ്പറമ്പിലെ സ്വകാര്യ ലാബിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയത്. ഇവിടുത്തെ പരിശോധനയില്‍ ഫലം പോസിറ്റീവാണ്.
സ്വകാര്യ ലാബിനെതിരെ പരാതി നല്‍കി പ്രവാസി എന്നാല്‍, മണിക്കൂറുകൾക്കുള്ളിൽ, യാത്രാവശ്യാര്‍ഥം നാല് ഇടങ്ങളിലായി നടത്തിയ പരിശോധനകളില്‍ നെഗറ്റീവാണ് ഫലം.
പരിശോധന നടത്തി പിറ്റേദിവസം രാവിലെയായിട്ടും ലാബില്‍ നിന്ന് ഫലം ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, നിരന്തരം ബന്ധപ്പെട്ട ശേഷമാണ് റിസള്‍ട്ട് പോസിറ്റീവാണെന്ന വിവരം കിട്ടിയത്.
മറ്റു ലാബുകളില്‍ നിന്നുള്ള ഫലം നെഗറ്റീവ്
ഫലം വാട്‌സ് ആപ്പിൽ ലഭിച്ചെങ്കിലും ലാബിന്‍റെ ലെറ്റർ ഹെഡ്ഡില്‍ അല്ലായിരുന്നു. പരിശോധനാഫലം ഇ മെയില്‍ വഴി അയക്കാന്‍ പറഞ്ഞിട്ടും തയ്യാറായില്ല. സംശയം തോന്നിയതിനാൽ മറ്റൊരു ലാബിൽ ചെന്ന് പരിശോധിച്ചു.
ഇവിടുന്ന് ആറ് മണിക്കൂറിനകം റിസള്‍ട്ട് ലഭിക്കുന്ന പി.സി.ആർ ടെസ്റ്റ് നടത്തിയപ്പോൾ ഫലം നെഗറ്റീവ്. 12 ന് പുലർച്ചെ കണ്ണൂർ എയർപോർട്ടിലെത്തി വീണ്ടും റാപ്പിഡ് പി.സി.ആർ ടെസ്റ്റ് ചെയ്തപ്പോഴും ഷാർജ എയർ പോർട്ടിലെത്തി ടെസ്റ്റ് നടത്തിയപ്പോഴും ഫലം നെഗറ്റീവായിരുന്നുവെന്ന് നൗസൽ പറഞ്ഞു.
ALSO READ:'ഹരിത'യ്‌ക്കെതിരെ നടപടിയുമായി ലീഗ് ; സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു